മലപ്പുറം: കാത്തിരിപ്പിനൊടുവിൽ കോവിഡ് വാക്സിൻ ജില്ലയിലുമെത്തി. 28,880 ഡോസ് വാക്സിനാണ് കോഴിക്കോട് റീജനല്‍ വാക്സിന് സ്റ്റോറില്‍ നിന്ന് എത്തിച്ചത്. ഒമ്പത് സ്ഥലങ്ങളിലായി ജനുവരി 16ന് വാക്സിനേഷന് നല്കി തുടങ്ങും. മഞ്ചേരി മെഡിക്കല്‍ കോളജ്, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ല ആശുപത്രി, തിരൂര്‍ ജില്ല ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, വളവന്നൂര്‍ ജില്ല ആയുര്‍വേദ ആശുപത്രി, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങൾ.
ജില്ലയില്‍ 23880 ആരോഗ്യപ്രവര്‍ത്തകർ ആദ്യഘട്ടം വാക്സിന് സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 13,000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്.വാക്സിനേഷനുള്ള ഒരുക്കം പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം പൂര്‍ത്തീകരിച്ചു.
വാക്സിനേഷന് കേന്ദ്രത്തില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന് ഓഫിസര്‍മാരുമടക്കം അഞ്ച് ജീവനക്കാരുണ്ടാവും. ആവശ്യമായ സിറിഞ്ചുകളും എത്തിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളക്ക് ശേഷം രണ്ടാമത്തെ ഡോസും നല്‍കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് മുഖേന എവിടെ ഏത് സമയത്ത് എത്തി വാക്സിന് സീകരിക്കണം എന്ന അറിയിപ്പ് ലഭിക്കും. അതനുസരിച്ച് എത്തി വാക്സിന് എടുക്കാം.
രജിസ്റ്റര്‍ ചെയ്ത ബാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള വാക്സിന് അടുത്ത ദിവസം തന്നെ ജില്ലയില്‍ എത്തും. ജില്ല വാക്സിന് സ്റ്റോറില്‍ എത്തിച്ച കോവിഡ് വാക്സിന് എ.ഡി.എം എന്‍.എം. മെഹറലി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഡി.പി.എം ഡോ.എ. ഷിബുലാല്‍, ആര്.സി.എച്ച് ഓഫിസര്‍ ഡോ. രാജേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.