സി.പി.എം വിട്ട് യു.ഡി.എഫിൽ ചേർന്നുമങ്കട: സി.പി.എം നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് യു.ഡി.എഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിയുടെ പക്ഷത്തേക്ക് മാറുന്നതായി കൊണ്ടേത്ത് മുഹമ്മദ് ബഷീര്‍, വി.പി. അബ്ദുല്‍ അസീസ്, പി. ഫിറോസ്, എ. രാംദാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ ഇന്നത്തെ മൂല്യച്യുതിയില് പ്രതിഷേധിച്ചും സി.പി.എം മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും 100ഓളം അനുഭാവികള്‍ തങ്ങളോടൊപ്പമുണ്ടെന്നും പാര്‍ട്ടിയെ തിരുത്തുന്നതിനുവേണ്ടി സംഘടിതമായി രംഗത്തുവരുമെന്നും ഇവര്‍ പറഞ്ഞൂ.
കൊണ്ടേത്ത് മുഹമ്മദ് ബഷീര്‍, വി.പി. അബ്ദുല്‍ അസീസ്, പി. ഫിറോസ്, എ. രാംദാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.