മലപ്പുറം: ജനാധിപത്യം കുടുംബത്തിൽനിന്നുയർന്ന് വരണമെന്നും പുരുഷാധിപത്യ വ്യവസ്ഥകൾക്ക് മാറ്റം വരാത്തതാണ് ഇന്ന് നടക്കുന്ന ഗാർഹിക പീഡനങ്ങൾക്കും ആത്മഹത്യകൾക്കും കാരണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും ജില്ല നേതൃസംഗമവും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് നസീറ ബാനു അധ്യക്ഷത വഹിച്ചു.
അഡ്വ. അമീൻ ഹസ്സൻ നിയമബോധവത്കരണ ക്ലാസെടുത്തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി സോഷ്യൽ മീഡിയ പരിശീലനം നടത്തി.
സംസ്ഥാന ഭാരവാഹികളെ ജില്ല ഭാരവാഹികളായ നസീറ ബാനു, റജീന, ബിന്ദു പരമേശ്വരൻ, മിനു മുംതാസ്, ഷിഫാഖാജ, സാജിദ എന്നിവർ ഉപഹാരം നൽകി ആദരിച്ചു.സംസ്ഥാന നേതാക്കളായ സുബൈദ കക്കോടി, ഉഷകുമാരി, ഫായിസ കരുവാരകുണ്ട്, സുഫീറ എരമംഗലം, ജില്ല ജനറൽ സെക്രട്ടറി റജീന വളാഞ്ചേരി, വൈസ് പ്രസിഡൻറ് മിനു മുംതാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.