'കാരാട്: ഗാന്ധിയൻ സത്യാന്വേഷണങ്ങളുടെ സമ്പൂർണതയിലേക്ക് ചുവടുവെച്ച് തിരുത്തിയാട് ഗ്രാമം. ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രാധാന്യമേറെയുള്ള ഇക്കാലത്ത് ഗ്രാമത്തിലെ എല്ലാ വീടുകളിലും മഹാത്മഗാന്ധിയുടെ 'എെൻറ സത്യാന്വേഷണ പരീക്ഷണ കഥ' എത്തിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് വാഴയൂർ ഗ്രാമ പഞ്ചായത്തിലെ ഈ കൊച്ചു ഗ്രാമം.
മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ എല്ലാ വീടുകളിലും പുസ്തകമെത്തിക്കാൻ പ്രദേശത്തെ സന്നദ്ധ സംഘടനകൾ നേതൃത്വം നൽകും.
വാർഡ് അംഗം റാഷിദ ഫൗലദ്, പ്രധാനാധ്യാപകൻ വി. അബ്ദുൽ കരീം, പി.ടി.എ പ്രസിഡൻറ് പി.എ. സാജിദ്, വൈസ് പ്രസിഡൻറ് വി.സി. സാബിക്, ഒ.എം. മമ്മദ് മുളപ്പുറം, ശീജേഷ് വാലിയിൽ, സന്ധ്യ, ബർക്കത്തുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.