മലപ്പുറം: തെരുവുനായ് വന്ധ്യംകരണത്തിനായുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നഗരസഭ പരിധിയിൽ വന്ധീകരിച്ചത് 2890 നായ്ക്കളെ. ജില്ലയിലെ 12 നഗരസഭകളിൽ ഏഴിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിനായി 17,06,741 രൂപയും ചെലവഴിച്ചു.
ജില്ല പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും കുടുംബശ്രീയും ചേർന്ന് വിവിധ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനാണ് എ.ബി.സി എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ കണ്ടെത്തിയ അവയെ വന്ധീകരിക്കുകയും പിടികൂടിയ സ്ഥലത്തുതന്നെ തിരികെ വിടുകയുമാണ് നിലവിൽ ചെയ്യുന്നത്.
തിരൂർ, മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ നഗരസഭകളിലാണ് എ.ബി.സി പദ്ധതിയിലൂടെ തെരുവുനായ് വന്ധീകരണം നടത്തിയത്. തിരൂർ നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതൽ നായ്ക്കളെ വന്ധ്യംകരിച്ചത്. 2016 -17ൽ മഞ്ചേരി 230, പൊന്നാനി -175, തിരൂർ -49, നിലമ്പൂർ -14, 2017-18ൽ തിരൂർ - 630, 2018 -19ൽ തിരൂർ -1266, 2019 - 20 ഇല്ല, 2020 - 21ൽ പൊന്നാനി - 24, 2021 - 22ൽ കോട്ടക്കൽ -149, മലപ്പുറം -166, മഞ്ചേരി -173, പെരിന്തൽമണ്ണ -114 നായ്ക്കളെയാണ് വന്ധീകരിച്ചത്. ഇതിനായി 2016 - 17ൽ ആറ് ലക്ഷം, 17 -18ൽ 10,000, 18 -19ൽ 74,527, 19 - 20ൽ 35,214, 20 - 21ൽ 50,400, 21 -22ൽ 58,800 രൂപയും വിവിധ ഏജൻസികൾക്കായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.