ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങിയ പ്രതി 19 വര്‍ഷത്തിന് ശേഷം പിടിയിൽ

എടക്കര: വിവാഹത്തെത്തുടർന്നുള്ള ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങൾക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.

മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ്, സി.പി.ഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested 19 years after drowning with wife's jewelry on first night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.