ഇ​രു​പ​ത്​ രൂ​പ ഊ​ണു​മാ​യി എ​ട​പ്പാ​ളി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍

എ​ട​പ്പാ​ൾ: സം​സ്ഥാ​ന സ​ര്‍ക്കാ​റി‍െൻറ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഉ​ച്ച​യൂ​ണു​മാ​യി ജ​ന​കീ​യ ഹോ​ട്ട​ല്‍ തു​റ​ന്നു. പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി‍െൻറ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ വ​നി​താ ഗ്രൂ​പ്പു​ക​ള്‍ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ക്ക് സ​ബ്സി​ഡി ന​ല്‍കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ല്‍ ഉ​ച്ച​യൂ​ണി​ന് 20 രൂ​പ​യാ​ണ് വി​ല.

എ​ട​പ്പാ​ളി​ലെ ദ​യ ക​ഫേ​ശ്രീ കു​ടും​ബ​ശ്രീ ഗ്രൂ​പ്പി​നാ​ണ് ചു​മ​ത​ല. എ​ട​പ്പാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ന് പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ മൂ​ന്ന്​ ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചു. ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ട​പ്പാ​ളി​ല്‍ പൊ​ന്നാ​നി റോ​ഡി​ല്‍ ആ​രം​ഭി​ച്ച ഹോ​ട്ട​ല്‍ പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ട​പ്പാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. പി.​പി മോ​ഹ​ന്‍ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ പി. ​ലീ​ല, കെ. ​ര​ജ​നി, വാ​ര്‍ഡ് മെം​ബ​ര്‍ ശ്രീ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. രാ​മ​ദാ​സ്, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് ഫ​വാ​സ്, സി.​ഡി.​എ​സ് പ്ര​സി​ഡ​ൻ​റ് അം​ബു​ജ ദാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.