എടപ്പാൾ: മേൽപാലം നിർമാണത്തിെൻറ അവസാനഘട്ട നിർമാണ പ്രവൃത്തികൾ കെ.ടി. ജലീൽ എം.എൽ.എ വിലയിരുത്തി. ഒക്ടോബർ അവസാനം പാലം ഉദ്ഘാടനം ചെയ്യുമെന്ന് കെ.ടി. ജലീൽ എം.എൽ.എ അറിയിച്ചു. പാലത്തിന് താഴെ ശൗചാലയം നിർമിക്കുമെന്നും എം.എൽ.എ അറിയിച്ചു.
നിലവിൽ ഇൻറർലോക്ക് വിരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം സമാന്തര റോഡുകളുടെ വീതി കൂട്ടുന്ന ജോലികൾ നടക്കുന്നുണ്ട്. റോഡിലേക്ക് തള്ളി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്തിന് പുറമെ കാനയും പൊളിച്ചു. ഇനി ൈവദ്യുതി കാലുകൾ കൂടി മാറ്റി സ്ഥാപിച്ചാൽ വലിയ വാഹനങ്ങൾക്ക് കുറ്റിപ്പുറം റോഡിലൂടെ സഞ്ചരിക്കാം.
അടുത്ത ദിവസം തന്നെ ഈ നടപടി പൂർത്തിയാക്കും. കേരള പരസ്യകലാ സമിതിയുടെ നേതൃത്വത്തിൽ പാലത്തിെൻറ തൂണുകളിൽ പൈതൃക ചിത്രങ്ങൾ വരക്കും. അടുത്ത മാസം അഞ്ചാം തീയതി പാലത്തിൽ വിളക്കുകൾ തെളിയും. ഇതിനു ശേഷം പാലത്തിെൻറ ഉപരിതലത്തിലും, സമാന്തര റോഡുകളും ടാറിങ് ചെയ്യും. എടപ്പാൾ ടൗണിലേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചാകും ടാറിങ് പ്രവൃത്തികൾ നടക്കുക. അടുത്ത ദിവസങ്ങളിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിെൻറ പ്രവൃത്തികൾ വിലയിരുത്താൻ സന്ദർശിക്കും. ഇതിന് ശേഷമാകും ഉദ്ഘാടന തീയതി പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.