എടപ്പാൾ: പട്ടാമ്പി റോഡിൽ കാന നവീകരണം ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അധികൃതർ കനിഞ്ഞത്. വർഷങ്ങളായി മഴക്കാലത്ത് റോഡിൽ വെള്ളം നിറഞ്ഞ് പരന്നൊഴുകുന്ന സ്ഥിതിയായിരുന്നു. പല കടകളിലേക്കും വെള്ളം കയറുന്ന അവസ്ഥയുമുണ്ടായിരുന്നു.
ആസൂത്രണം ചെയ്ത പദ്ധതിക്കൊപ്പം പട്ടാമ്പി റോഡിന്റെ സൗന്ദര്യവത്കരണവും നടപ്പാകും. റോഡിൽനിന്ന് ഒഴുകിയെത്തുന്ന ജലമത്രയും കാനയിലിറങ്ങാതെ ടൗണിന്റെ മധ്യഭാഗത്തിലൂടെ എതിർദിശയിലേക്കൊഴുകി ഇവിടെ കെട്ടിടങ്ങളുടെ താഴത്തെ നിലയിലുള്ള കടകളിലേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു.
പലവ്യാപാരികളുടെയും ലക്ഷങ്ങളുടെ സാധനങ്ങളാണ് ഇത്തരത്തിൽ നശിച്ചത്. മേൽപ്പാലം പണിക്കുശേഷം ടൗണിലെ റോഡുകൾ ടാർ ചെയ്തപ്പോൾ കാനയിലേക്ക് വെള്ളമിറങ്ങാനുള്ള ദ്വാരങ്ങൾ അടഞ്ഞതും പ്രശ്നത്തിന് കാരണമായി. ഇതിനെല്ലാം പരിഹാരമായി നിലവിലുള്ള കാനയും നടപ്പാതയും പൊളിച്ച് പുതുക്കുകയും അതോടൊപ്പം ഐറിഷ് അഴുക്കുചാൽ നിർമിക്കുകയും ചെയ്യും. നടപ്പാതയും പരിസരവും മനോഹരമായാണ് ഡിസൈൻ ചെയ്യുക. ഇന്റർലോക്ക് വിരിച്ച കൈവരികൾ വെക്കും. ഓരോ ഭാഗങ്ങളായി പൊളിച്ച് അവപൂർത്തീകരിച്ച് അടുത്ത ഭാഗമെന്ന നിലയിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ചാണ് നിർമാണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.