എടപ്പാൾ: പൊന്നാനി, എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ അനധികൃതമദ്യ കച്ചവടം പൊടിപൊടിക്കുന്നു. ബാർ വിലയേക്കാളും ഇരട്ടി വിലക്കാണ് വിൽപന. ബൈക്കിലെത്തിയാണ് പലയിടത്തും കച്ചവടം. വില എത്രയായാലും വാങ്ങിക്കാൻ ആളുകൾ ധാരാളമുണ്ട് എന്നതാണ് ഇത്തരത്തിലുള്ള കച്ചവടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്.
ഗ്രാമ പ്രദേശങ്ങളെ ചുറ്റിപ്പറ്റി വാറ്റും സജീവമാണ്. രണ്ട് ദിവസത്തികനകം ചങ്ങരംകുളം എടപ്പാൾ മേഖലയിൽ നിന്നായി അഞ്ഞൂറ് ലിറ്ററോളം വാഷാണ് പൊന്നാനി എക്സൈസ് സംഘം കെണ്ടടുത്ത് നശിപ്പിച്ചത്. പ്രത്യേക സമയത്ത് പ്രത്യേക കേന്ദ്രങ്ങൾ വഴിയാണ് ഒറ്റക്കും സംഘമായും മദ്യമെത്തിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ എക്െസെസ് പരിശോധന ശക്തമാണെങ്കിലും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുകയാണ് മദ്യലോബികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.