എടപ്പാൾ: നവംബർ 26ന് എടപ്പാൾ മേൽപാലം ഉദ്ഘാടനം നടക്കില്ല. മഴ കാരണം ടാറിങ് പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടുന്നതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനകം അഞ്ചാം തവണയാണ് ഉദ്ഘാടന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ജനുവരിയായി, ജൂൺ, സെപ്റ്റംബർ, ഒക്ടോബർ നവംബർ... ഇങ്ങനെ നീളുന്നു പട്ടിക. 2019 ജൂൺ മാസമാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഇനി ടാറിങ് പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂ. എന്നാൽ, അഞ്ച് ദിവസം മഴ വിട്ടുനിന്നാലേ സാധിക്കൂ. മന്ത്രി മുഹമ്മദ് റിയാസും കെ.ടി. ജലീൽ എം.എൽ.എയും തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ടാറിങ് കഴിഞ്ഞ് രണ്ട് ആഴ്ചക്കുള്ളിൽ തുറന്ന് കൊടുക്കാനാണ് സാധ്യത. 95 ശതമാനം പ്രവൃത്തികളും പൂർത്തിയായി. മഴ മാറിയാൽ ഡിസംബർ ആദ്യവാരം ഉദ്ഘാടനം ചെയ്യാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.