എടപ്പാൾ (മലപ്പുറം): സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തത് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുന്നു. മരുന്നുകള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികൾ.
കഴിഞ്ഞ ദിവസം എടപ്പാൾ സി.എച്ച്.സിയിൽനിന്ന് ഡോക്ടർ എഴുതിക്കൊടുത്ത മുഴുവൻ മരുന്നുകളും രോഗികൾക്ക് പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മരുന്നുക്ഷാമം നേരിടുന്നുണ്ട്. ഈ വർഷത്തേക്കുള്ള മരുന്ന് എത്താൻ വൈകിയതാണ് പ്രശ്നത്തിന് കാരണം.
ആവശ്യപ്പെട്ട പകുതി പോലും മരുന്ന് എത്തിക്കാന്‍ മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ആശുപത്രികള്‍ ഒരു വര്‍ഷത്തേക്കുള്ള ഓര്‍ഡര്‍ കോര്‍പറേഷനിലേക്ക് കൃത്യസമയത്ത് എഴുതി അറിയിച്ചാലും മരുന്ന് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്.
സ്വകാര്യ മരുന്നു കമ്പനികളെയും വന്‍കിട ഫാര്‍മസികളെയും സഹായിക്കാനുള്ള കള്ളക്കളിയാണിതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൊളസ്ട്രോൾ, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവക്കുള്ള മരുന്നുകള്‍ കണികാണാനില്ലെന്നും പരാതിയുണ്ട്.
ഇതിനു പുറമെ കുട്ടികളുടെ മരുന്നുകൾക്ക് മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വലിയ ക്ഷാമം നേരിടുന്നുണ്ട്. രണ്ടു മൂന്നും നേരം കഴിക്കേണ്ട മരുന്നുകൾ പുറത്തുനിന്ന് കൂടുതൽ വില നൽകി വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.