എടപ്പാൾ: ടൗണിലെ വൺവേ സംവിധാനത്തിനെതിരെ വ്യാപാരികൾ രംഗത്ത്. നേതാജി ബൈപാസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വൺവേ നിലവിൽ വന്നാൽ വ്യാപാരത്തെ ബാധിക്കുമെന്നാണ് പറയുന്നത്.
തൃശൂർ റോഡിൽനിന്ന് ബൈപാസിലെ സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾ എത്തില്ലെന്നും നെസ്റ്റോയുടെ പാർക്കിലേക്ക് വരുന്ന വാഹനങ്ങളും വൺവേയിലൂടെ വരുന്ന വാഹനങ്ങളും ഗതാഗത തടസ്സമുണ്ടാക്കുമെന്നാണ് പരാതി.
ബൈപ്പാസിലെ വ്യാപാരികൾ ടൗൺ ചുറ്റിയടിച്ച് കടയിലെത്തേണ്ട അവസ്ഥയുമുണ്ട്. വാഹനതിരക്കിൽ കാൽനടയാത്രക്കാർ പോലും ബൈപ്പാസിലുണ്ടാവില്ല. വൺവെ സമ്പ്രദായത്തിന്റെ ഭാഗമായി ചെറു ബസ്സുകളും കയറിവന്നാൽ യാത്രാസൗകര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. മേൽപ്പാലം വന്നശേഷം എടപ്പാൾ ടൗണിൽ ബൈപാസിനെ വൺവെയാക്കാനുള്ള തിരക്ക് നിലവിലില്ലെന്നതും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
മേൽപ്പാലം നിർമാണകാലത്ത് ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിട്ട് ദുരിതങ്ങൾ അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് വൺവെ സംവിധാനത്തിൽനിന്ന് നേതാജി ബൈപാസിനെ ഒഴിവാക്കാൻ നിർദേശിക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു. ഇക്കാര്യങ്ങൾ സുചിപ്പിച്ച് വ്യാപാരികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.