എടപ്പാൾ: ടൗണിൽ പുതുവർഷത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം നിലവിൽ വരും. വട്ടംകുളം ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് പുതിയ തിരുമാനം. വട്ടംകുളം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പട്ടാമ്പി റോഡിൽ ബസ്ബേ നിർമിച്ച് ബ്ലോക്ക് പരിസരത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റും. ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാനും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന തെരുവുകച്ചവടങ്ങൾ നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വഴിയോര കച്ചവടക്കാർക്കും നോട്ടീസ് നൽകും. മീൻകച്ചവടവും മറ്റ് തെരുവ് കച്ചവടങ്ങളും ഗതാഗത തടസ്സമില്ലാത്ത രീതിയിലേക്ക് മാറ്റുന്നതിനാണ് തുടക്കമിടുന്നത്.
വട്ടംകുളം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, എം.വി.ഐ ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, ചങ്ങരംകുളം എസ്.ഐ ജിതിൻലാൽ, പഞ്ചായത്ത് സെക്രട്ടറി റിജിൽ, സ്ഥിരംസമിതി അധ്യക്ഷൻ എം.എ. നജീബ്, മറ്റു പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് ഓഫിസർ അരുൺ കുമാർ, പി.ഡബ്ലിയു.ഡി ഓവർസിയർ ദിനീഷ്, റാഫ് പ്രതിനിധികളായ ബാലൻ പുളിക്കൽ, ബിനേഷ് ശ്രീധർ, യൂനിയൻ പ്രതിനിധി നവാബ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.