എടപ്പാൾ: മേൽപാലത്തിലെ ഭാര പരിശോധനയുടെ അന്തിമഫലം ഞായറാഴ്ച അറിയാം. വെള്ളിയാഴ്ച രാത്രി മുതൽ 30 ടണ്ണിെൻറ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തി ഭാര പരിശോധന നടത്തി. ഒരു മണിക്കൂർ ഇടവിട്ടാണ് നാല് വാഹനങ്ങളും നിർത്തിയത്. ഇതിനുശേഷം പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തി. ഇനി ഭാരമില്ലാതെയും 24 മണിക്കൂർ നിരീക്ഷിക്കും. നേരത്തേയുണ്ടായ താഴ്ച പൂർവസ്ഥിതിയിലാകുന്നുണ്ടോയെന്നും മീറ്ററിൽ രേഖപ്പെടുത്തും. ഗ്രേസ് എൻറർപ്രൈസസാണ് ഭാരപരിശോധന നടത്തുന്നത്. ഭാരശേഷി അളക്കാനുള്ള മീറ്ററുകൾ പാലത്തിനടിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മില്ലീ മീറ്ററിെൻറ നൂറിലൊരംശം വരെ രേഖപ്പെടുത്താൻ കഴിവുള്ള സെൻസർ അധിഷ്ഠിത പത്ത് മീറ്ററുകളാണ് ഇവ.
ഒരേ സമയം 120 ടൺ ഭാരം പാലത്തിെൻറ മധ്യഭാഗത്ത് ഓരോ മണിക്കൂർ ഇടവിട്ട് നിർത്തിയാണ് പരിശോധന നടന്നത്. ഏതെങ്കിലും സാഹചര്യത്തിൽ പാലം മുഴുവൻ വാഹനങ്ങൾ നിർത്തിയിടേണ്ടി വരും വിധം ഗതാഗതക്കുരുക്കുണ്ടായാൽ പോലും ബലക്ഷയമുണ്ടാകില്ലെന്ന് കൂടി ഇതിലൂടെ ഉറപ്പാക്കും. ഞായറാഴ്ച വൈകിട്ട് ആറോടെ അന്തിമ പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.