എടവണ്ണപ്പാറ: തിങ്കളാഴ്ച പുലർച്ചെ എടവണ്ണപ്പാറ ജങ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കൊണ്ടോട്ടി ബ്ലോക്ക് മെംബർ പുളിയേക്കൽ അബുബക്കറിന്റെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. വാഴക്കാട് പൊലീസ് എത്തി നാട്ടുകാരുമായി ചർച്ച നടത്തി. തിങ്കളാഴ്ച പുലർച്ച ഉണ്ടായ അപകടത്തിൽ സുൽത്താൻബത്തേരി സ്വദേശി സഞ്ചയ് മരിച്ചിരുന്നു. കൂടെ യാത്ര ചെയ്ത കൊല്ലം സ്വദേശി ഹരികൃണൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച ബൈക്ക് മീൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
എളമരം, കൂളിമാട് കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. എളമരം, അരീക്കോട്, കോഴിക്കോട്, കൊണ്ടോട്ടി തുടങ്ങിയിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് എടവണ്ണപ്പാറ ജങ്ഷൻ. ഇവിടെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. മാസത്തിനിടെ നിരവധി അപകടങ്ങൾ നടന്ന ഇവിടെ അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.