എ​ട​വ​ണ്ണ​പ്പാ​റ​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

എടവണ്ണപ്പാറയിലെ ഗതാഗത കുരുക്ക്; ശാശ്വത പരിഹാരം തേടി എം.എൽ.എയുടെ യോഗം

എ​ട​വ​ണ്ണ​പ്പാ​റ: ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത കു​രു​ക്കും നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. കൊ​ണ്ടോ​ട്ടി-​അ​രീ​ക്കോ​ട് റോ​ഡ് വി​ക​സി​പ്പി​ക്കു​ക​യും കൂ​ളി​മാ​ട്, എ​ള​മ​രം ക​ട​വ് പാ​ല​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കൃ​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും ചെ​യ്യു​ക​യാ​ണ്. ജ​ങ്ഷ​ൻ വീ​തി കൂ​ട്ടാ​ത്ത​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി. കൊ​ണ്ടോ​ട്ടി-​അ​രി​ക്കോ​ട് റോ​ഡ് ന​ന്നാ​ക്കി​യെ​ങ്കി​ലും ജ​ങ്ഷ​ൻ വി​ക​സ​നം ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് ഡി​സൈ​ൻ ചെ​യ്തി​ട്ടു​ള്ള​ത്. റോ​ഡ് വി​ക​സ​നം കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ.​ആ​ർ.​എ​ഫ്.​ബി​യാ​ണ് ചെ​യ്യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് പ്ര​വൃ​ത്തി​ക്ക് വേ​ണ്ടി കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റി​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ട്. ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​യി​ൽ ജം​ങ്ഷ​ൻ വി​ക​സ​നം ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ അ​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ വേ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Discussion about traffic jam in Edavannpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.