യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമിച്ച ‘നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം’ ഡോക്യുമെൻററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു

മലപ്പുറത്ത് തെരഞ്ഞെടുപ്പ്​ ചൂടേറുന്നു

മലപ്പുറം നഗരസഭ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗം കൊഴുപ്പിച്ച് ഇരുമുന്നണികളും. ഭരണം നിലനിർത്താനുറച്ച് ഇറങ്ങിയ യു.ഡി.എഫ് ബൂത്ത് കൺവെൻഷനുകളും ഒന്നാംഘട്ട സ്ക്വാഡ് പ്രവർത്തനങ്ങളും പൂർത്തിയാക്കി. ഇത്തവണ ജനം മാറിച്ചിന്തിക്കുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സ്ക്വാഡ് പ്രവർത്തനങ്ങളും വാർഡ് കൺവെൻഷനുകളും പുരോഗമിക്കുകയാണ്. ഇവർക്ക് പുറമെ എൻ.ഡി.എ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ സ്ഥാനാർഥികളും രംഗത്തുണ്ട്.

വികസന മനോഭാവമുള്ളവർ വീണ്ടും അധികാരത്തിലേറണം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരപരിപാലന സ്ഥാപനമെന്ന നിലക്ക് നല്ല കാഴ്ച്ചപ്പാടും വികസന മനോഭാവവുമുള്ള ഭരണകര്‍ത്താക്കള്‍ തന്നെ വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ടെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ച മലപ്പുറം നഗരസഭ എന്നും അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് പുറത്തിറക്കിയ നഗരസഭ വികസന ഡോക്യുമെൻററി 'നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ, ഉപ്പൂടന്‍ ഷൗക്കത്ത്, മന്നയില്‍ അബൂബക്കര്‍, സി.എച്ച്. ജമീല, പി.പി. കുഞ്ഞാന്‍, പി.കെ. സക്കീര്‍ ഹുസൈന്‍, സി.പി. സാദിഖലി, സുബൈര്‍ മൂഴിക്കല്‍, അമീര്‍ തറയില്‍, സുഹൈല്‍ സഹദ്്​, ഹാരിസ് ആമിയന്‍, പി.കെ. ബാവ എന്നിവർ സംസാരിച്ചു.  

സ്വജനപക്ഷപാതത്തിന് അറുതി വരുത്തണം -ജലീൽ

മ​ല​പ്പു​റം ന​ഗ​ര​സ​ഭ എ​ൽ.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​ൻ കോ​ട്ട​പ്പ​ടി ബ​സ്​​സ്​​റ്റാ​ൻഡ്​​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഒാ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

മലപ്പുറം: എല്ലാകാലവും ഒരേ ആളുകൾ തന്നെ ഒരു നഗരസഭ ഭരിക്കുമ്പോൾ വലിയ തോതിൽ അഴിമതിയും സ്വജന പക്ഷപാതവുമുണ്ടാവുമെന്നും ജാതി, മത, പ്രദേശ പരിഗണനകളില്ലാതെ ജനങ്ങളെ ഒരേ കണ്ണിൽ കാണാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നും മന്ത്രി കെ.ടി. ജലീൽ.

ജനങ്ങളെ പറ്റിച്ച് അവിഹിതമായി സ്വത്ത് സമ്പാദിച്ചവരെയും രമ്യഹർമങ്ങൾ നിർമിച്ച് പൊതുപ്രവർത്തനത്തി​െൻറ വിശുദ്ധി കളങ്കപ്പെടുത്തിയവരെയും വിജയിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം മുനിസിപ്പൽ എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, വി.പി. അനിൽ, പാലോളി കുഞ്ഞിമുഹമ്മദ്, കെ. മജ്നു, കൂത്രാടൻ മുസ്തഫ, മുഹമ്മദലി, മുഹമ്മദ് ഫൈസൽ, കളപ്പാടൻ അബ്​ദുൽ അസീസ്, ഇ.എൻ. ജിതേന്ദ്രൻ, ഇസ്മായിൽ എന്നിവർ സംസാരിച്ചു.

വാർഡുകളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി സ്ഥാനാർഥികൾ

മേലാറ്റൂർ: പത്രിക പിൻവലിക്കൽ സമയം അവസാനിച്ചതോടെ ഓരോ പഞ്ചായത്തിലും വാർഡുകളുടെ എണ്ണത്തി​െൻറ മൂന്നിരട്ടിയാണ് സ്ഥാനാർഥികൾ. മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ 48, എടപ്പറ്റയിൽ 40, കീഴാറ്റൂരിൽ 60, വെട്ടത്തൂരിൽ 51 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളിലായി 48 സ്ഥാനാർഥികളുണ്ട്​. 85 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 36 പേർ പത്രിക പിൻവലിച്ചു.

സൂക്ഷ്മനിരീക്ഷണത്തിൽ ഒരാളുടെ പത്രിക തള്ളിയിരുന്നു. 15 വാർഡുകളുള്ള എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ 87 പത്രികകളാണ് സമർപ്പിച്ചത്. ഇതിൽ ഒരു പത്രിക തള്ളി. 31 പേർ പിൻവലിച്ചു. ഇതോടെ 40 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. കീഴാറ്റൂർ പഞ്ചായത്തിൽ 100 പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ 40 എണ്ണം തള്ളിയതോടെ 19 വാർഡുള്ള പഞ്ചായത്തിൽ 60 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 16 വാർഡുകളുള്ള വെട്ടത്തൂരിൽ 51 സ്ഥാനാർഥികൾ മത്സരിക്കുന്നു. 169 പത്രികകളാണ് സമർപ്പിച്ചിരുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.