തെ​ര​ഞ്ഞെ​ടു​പ്പ് സ​ജ്ജീ​ക​ര​ണം സ്‌​കൂ​ളു​ക​ള്‍ക്ക് കേ​ടു​പ​റ്റാ​തെ ഉ​പ​യോ​ഗി​ക്ക​ണം

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ക്കും കേ​ടു​പാ​ടു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്‍കി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ക​മീ​ഷ​ന് ന​ല്‍കി​യ ക​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ചു​മ​രു​ക​ളി​ലോ വാ​തി​ലു​ക​ളി​ലോ പ​തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ കേ​ടു​പാ​ടു വ​രാ​ത്ത വി​ധം പ​തി​ക്കു​ക​യും ഉ​പ​യോ​ഗ​ശേ​ഷം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യും. സ്‌​ട്രോം​ങ് റൂ​മു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളി​ലെ ജ​ന​ലു​ക​ള്‍, വാ​തി​ലു​ക​ള്‍, ചു​മ​രു​ക​ള്‍ എ​ന്നി​വ​യി​ല്‍ സീ​ല്‍ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ടു​പാ​ട് ഉ​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​പ്പാ​ക്ക​ണം.

സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം

മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ര്‍ക്കും ഏ​ര്‍പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത വോ​ട്ട​ര്‍മാ​ര്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​യെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​യെ​യോ (ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി/​അ​സി.​സെ​ക്ര​ട്ട​റി) ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ വി. ​ഭാ​സ്‌​ക​ര​ന്‍ അ​റി​യി​ച്ചു.

വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്​​റ്റ​ൽ ബാ​ല​റ്റു​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക്ക്കൈ​മാ​റ​ണം

മ​ല​പ്പു​റം: വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്​​റ്റ​ൽ ബാ​ല​റ്റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ.

ഡി​സം​ബ​ര്‍ 16ന് ​രാ​വി​ലെ എ​ട്ടി​ന്​ മു​മ്പു​വ​രെ ല​ഭി​ക്കു​ന്ന ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ടെ​ണ്ണ​ലി​ന് പ​രി​ഗ​ണി​ക്കും. ജീ​വ​ന​ക്കാ​ര്‍ക്ക് അ​നു​വ​ദി​ച്ച സാ​ധാ​ര​ണ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റി​നും കോ​വി​ഡ് രോ​ഗി​ക​ള്‍ക്കും ക്വാ​റ​ൻ​റീ​നി​ല്‍ ഉ​ള്ള​വ​ര്‍ക്കും അ​നു​വ​ദി​ച്ച സ്‌​പെ​ഷ​ല്‍ ബാ​ല​റ്റി​നും ഇ​ത് ബാ​ധ​ക​മാ​ണ്.  

Tags:    
News Summary - Election settings should be used to prevent damage to schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.