മലപ്പുറം ഗവ. കോളജിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി

മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി. മൂന്നു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍നിന്നായി 11 ബാറ്ററികളും രണ്ടു പ്രോജക്ടറുകളുമാണ് മോഷണം പോയത്.

പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്.

പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലേതാണ്. തിങ്കളാഴ്ചയാണ് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തന്നെ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച പൊലീസ് കോളജിലെത്തി പരിശോധന നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Electrical equipment worth lakhs was stolen from Malappuram Govt. college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.