ഇഡലിപ്പാത്രത്തിൽ വിരൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

മലപ്പുറം: ഇഡലിപ്പാത്രത്തിൽ കുടുങ്ങിയ കുട്ടിയുടെ കൈവിരൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്തു. വള്ളുവമ്പ്രം അത്താണിക്കൽ അബ്ബാസ് അലി- വഹിത ദമ്പതികളുടെ രണ്ടു വയസ്സുള്ള സയാൻ മാലിക്കിന്‍റെ വിരലാണ് സേനാംഗങ്ങൾ പുറത്തെടുത്തത്. രാവിലെ 10 മണിക്ക് ആയിരുന്നു സംഭവം. അടുക്കളയിൽ കളിക്കവെ കുട്ടിയുടെ ഇടതുകൈയിലെ തള്ളവിരൽ അബദ്ധവശാൽ ഇഡലിപ്പാത്രത്തിൽ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട മാതാപിതാക്കൾ ഉടൻ വേർപെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി.

തുടർന്ന് കുട്ടിയുമായി മലപ്പുറം ഫയർ സ്റ്റേഷനിലെത്തി. അസി. സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സിയാദ്, വി.പി. നിഷാദ്, ഷെഫീഖ്, ഫാരിസ്, ജാബിർ എന്നിവർ ചേർന്നാണ് അരമണിക്കൂർ പ്രയത്നത്തിനുശേഷം കുട്ടിയുടെ വിരൽ പുറത്തെടുത്തത്.

Tags:    
News Summary - finger stuck in the pot; Fireforce as rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.