തിരൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ചു പൂട്ടിക്കുകയും ഉടമക്ക് പിഴ ചുമത്തുകയും ചെയ്തു. തിരൂർ പെരുവഴിയമ്പലത്തെ സ്വകാര്യ ഭക്ഷണശാലയിൽ നിന്നും കുഴിമന്തി ഭക്ഷണ പാഴ്സൽ വാങ്ങിയ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡിസംബർ 25നാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ച് അവശയായ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ തിരൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വിഭാഗം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിൽ ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥർ ഭക്ഷണ സാധനങ്ങളുടെ സാമ്പിൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തു. മയോണൈസ് ചേർത്ത ഭക്ഷണമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരൂർ ഭക്ഷ്യ സുരക്ഷ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.