താഴേക്കോട്: ഒരേ സ്കൂളിൽ പഠിച്ച നാല് ഇരട്ടകൾ ഫുൾ എ പ്ലസ് നേടി താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസ്. കരിങ്കല്ലത്താണി ചേലപ്പറമ്പിൽ അസ്ലമിന്റെയും വഹീദയുടെയും ഇരട്ട മക്കളായ മുഹമ്മദ് അയ്മൻ, ആയിഷ യുംന, നാട്ടുകൽ മണലുംപുറം മന്നത്തിൽ കിഴക്കേതിൽ ശങ്കരന്റേയും രുഗ്മിണിയുടെയും ഇരട്ടമക്കളായ സുപ്രീത, സുപ്രിയ,
നാട്ടുകൽ കുന്നുംപുറം കുലുക്കംപാറ ബഷീറിന്റെയും ഷാനിതയുടെയും ഇരട്ട മക്കകളായ അമൽ ബിൻ ബഷീർ, അമർ ബിൻ ബഷീർ, താഴേക്കോട് ചെമ്മല മുഹമ്മദ് ഷിഹാബിന്റെയും ശറഫുന്നിസയുടെയും ഇരട്ടകളായ നാജിയ ശിഹാബ്, റാനിയ ശിഹാബ് എന്നീ നാല് ഇരട്ട സഹോദരങ്ങളാണ് ഫുൾ എ പ്ലസ് നേടി സ്കൂളിനും വീടിനും അഭിമാനമായത്. 699 പേർ പരീക്ഷക്കിരുന്ന് നൂറു ശതമാനം വിജയം നേടിയ സ്കൂളാണിത്. ആകെ 86 ഫുൾ എ പ്ലസുകാരും ഒമ്പത് എ പ്ലസ് നേടിയ 45 പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.