മ​ഞ്ചേ​രി: മെ​ട്രോ​മെ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ർ​ഡി​യാ​ക് സെൻറ​റും 'മാ​ധ്യ​മ'​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'ശി​ശു​മി​ത്ര' സൗ​ജ​ന്യ ഹൃ​ദ്രോ​ഗ ചി​കി​ത്സാ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മ​ഞ്ചേ​രി മ​ല​ബാ​ർ ഹോ​സ്പി​റ്റ​ലിെ​ല മെ​ട്രോ മ​ല​ബാ​ർ കാ​ർ​ഡി​യാ​ക് സെൻറ​റി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ്.

കു​ട്ടി​ക​ളി​ലെ ഹൃ​ദ്രോ​ഗ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് 'ശി​ശു​മി​ത്ര'​യി​ലൂ​ടെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യും ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​യും പൂ​ർ​ണ​മാ​യും കോ​ഴി​ക്കോ​ട് മെ​ട്രോ​മെ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കാ​ർ​ഡി​യാ​ക് സെൻറ​റി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ക്യാ​മ്പി​ൽ പെ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ടെ​സ്​​റ്റു​ക​ളും സൗ​ജ​ന്യ​മാ​ണ്.

കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ ചി​കി​ത്സ രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ആ​ധു​നി​ക ചി​കി​ത്സ രീ​തി​ക​ളും 'ശി​ശു​മി​ത്ര'​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​കും. മെ​ട്രോ​മെ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ർ​ഡി​യാ​ക് സെൻറ​റി​ലെ ക​ൺ​സ​ൾ​ട്ട​ൻ​റ് പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​ക​മ്രാ​ൻ, ക​ൺ​സ​ൾ​ട്ട​ൻ​റ് പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​എം. മു​സ്ത​ഫ ജ​നീ​ൽ എ​ന്നി​വ​രു​ടെ നേൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.മു​മ്പ് ചെ​ന്നൈ അ​പ്പോ​ളോ ഹോ​സ്പി​റ്റ​ലിെ​ല പീഡിയാട്രിക് കാർഡിയാക് സർജൻ ആ​യി​രു​ന്ന ഡോ. ​എം. മു​സ്ത​ഫ ജ​നീ​ലും എ​സ്കോ​ർ​ട്സ് ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ആ​യി​രു​ന്ന ഡോ. ​ക​മ്രാ​നും കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ ചി​കി​ത്സ​രം​ഗ​ത്ത് വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ച​വ​രാ​ണ്. ക്യാ​മ്പി​ൽ പ​ങ്ക​ടു​ക്കാ​ൻ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ 9048665555, 04956615555 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Free cardiology camp for children tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.