കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് നാളെ
text_fieldsമഞ്ചേരി: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമ'വും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശിശുമിത്ര' സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് ഞായറാഴ്ച മഞ്ചേരി മലബാർ ഹോസ്പിറ്റലിെല മെട്രോ മലബാർ കാർഡിയാക് സെൻററിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്.
കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും പൂർണമായും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ സൗജന്യമായി നൽകും. ക്യാമ്പിൽ പെങ്കടുക്കുന്നവർക്കുള്ള ടെസ്റ്റുകളും സൗജന്യമാണ്.
കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും 'ശിശുമിത്ര'യിലൂടെ കുട്ടികൾക്ക് ലഭ്യമാകും. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൾട്ടൻറ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. കമ്രാൻ, കൺസൾട്ടൻറ് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം. മുസ്തഫ ജനീൽ എന്നിവരുടെ നേൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.മുമ്പ് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിെല പീഡിയാട്രിക് കാർഡിയാക് സർജൻ ആയിരുന്ന ഡോ. എം. മുസ്തഫ ജനീലും എസ്കോർട്സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ആയിരുന്ന ഡോ. കമ്രാനും കുട്ടികളുടെ ഹൃദയ ചികിത്സരംഗത്ത് വൈദഗ്ധ്യം തെളിയിച്ചവരാണ്. ക്യാമ്പിൽ പങ്കടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 9048665555, 04956615555 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.