മലപ്പുറം: മഴ ശക്തമായതോടെ വാഹനാപകടങ്ങൾ വർധിക്കുന്നു. മൂന്നാഴ്ചക്കിടെ ജില്ലയിൽ പത്തുപേർ വിവിധ റോഡപകടങ്ങളിൽ മരിച്ചെന്ന് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിക്ക അപകടങ്ങളിലും മഴയോ മഴ മൂലമുള്ള റോഡുകളുടെ ശോച്യാവസ്ഥയോ മോശം കാലാവസ്ഥയോ കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
വാഹനങ്ങൾ വെള്ളക്കെട്ടിൽ വീണും തെന്നിമറിഞ്ഞുമുള്ള അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അശ്രദ്ധമായ ഡ്രൈവിങ്ങും പ്രതികൂല കാലാവസ്ഥയും അപകടങ്ങൾ വർധിപ്പിക്കുന്നു. റോഡിെൻറ ശോച്യാവസ്ഥയും അപകടം വിളിച്ചുവരുത്തുന്നുണ്ട്.
അപകടക്കെണിയൊരുക്കി കുഴികൾ
പ്രധാന ഹൈവേകളിൽ പോലും ഗർത്തങ്ങൾ രൂപപ്പെട്ട് അപകടം പതിവാകുന്നുണ്ട്. അടുത്തിടെ നന്നാക്കിയ റോഡുകളിലടക്കം വലിയ കുഴികൾ രൂപപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി, െകാട്ടപ്പുറം തുടങ്ങിയ ഭാഗങ്ങളിലും മലപ്പുറം-പരപ്പനങ്ങാടി റൂട്ടിലുമെല്ലാം അപ്രതീക്ഷിത കുഴികൾ വാഹനങ്ങളെ അപടത്തിലാക്കുന്നുണ്ട്. കൊണ്ടോട്ടി നഗരത്തിൽ മൂന്ന് ഭാഗങ്ങളിൽ റോഡ് തകർന്ന നിലയിലാണ്. നിരവധി വാഹനങ്ങൾ ഇൗ കുഴിയിൽ ചാടി കേടുപാടുകൾ സംഭവിക്കുയും നിയന്ത്രണം വിടുകയും ചെയ്തിട്ടുണ്ട്. കൊട്ടപ്പുറം താഴെ അങ്ങാടി ഭാഗത്ത് ദേശീയപാതയിൽ പുതുതായി നന്നാക്കിയ റോഡിൽ രൂപപ്പെട്ട കുഴിയും ഭീഷണിയാണ്.
റോഡ് സുരക്ഷക്ക് കർമപദ്ധതി
മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ഗതാഗത മേഖലയിൽ അപകടങ്ങൾ കുറക്കാനും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗവും അതതിടങ്ങളിലെ െപാതുമരാമത്ത് വകുപ്പ്, ദേശീയപാത അധികൃതർ, തദ്ദേശ സ്ഥാപന അധികൃതർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതികളും നിർദേശങ്ങളും തയാറാക്കിയിരിക്കുന്നത്. കൂടാതെ വിവിധ സംഘടനകളുടെ കീഴിലും കൂട്ടായ്മകളുടെ സഹകരണത്തിലും പൊലീസും മോേട്ടാർ വാഹന വകുപ്പും ബോധവത്കരണ പരിപാടികളും സജീവമാക്കുന്നുണ്ട്.
ഡ്രൈവർമാരുടെ ശ്രദ്ധക്ക്...
വേഗം വളരെ കുറച്ച് മാത്രമേ വണ്ടി ഒാടിക്കാവൂ. ഇതിനായി യാത്രക്ക് സാധാരണയില്‍ കൂടുതല്‍ സമയം എടുക്കുക.
വളവുകളില്‍ വേഗം നന്നായി കുറക്കുക
മഴയത്ത് ബ്രേക്ക് ചെയ്യാന്‍ എടുക്കുന്ന അകലം കൂടുന്നതിനാല്‍
വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലം പാലിക്കണം.
റോഡിലൂടെ നടക്കുന്ന യാത്രികരെ കാണാന്‍ പ്രയാസം ഉണ്ടാവാം എന്നതിനാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.
മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. മരക്കമ്പുകള്‍ ഒടിയാനോ മരം തന്നെ കടപുഴകാനോ സാധ്യതയുണ്ട് എന്നോര്‍ക്കുക.
ഒരു കാരണവശാലും ഇരുചക്രവാഹന യാത്രികർ കുട പിടിച്ചുകൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല
ബ്രേക്ക്, വിന്‍ഡ് ഷീൽഡുകള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ്, ഹോണ്‍ എന്നിവ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക.
ടയറുകൾ ആവശ്യത്തിന് ഗ്രിപ്പുള്ളതാണെന്ന് ഉറപ്പുവരുത്തണം
വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള പരിചയമില്ലാത്ത സ്ഥലത്ത്
കൂടിയുള്ള വാഹനയാത്രകള് ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.