മലപ്പുറം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സ്കൂൾ ഗോയിങ് വിഭാഗത്തിൽ ജില്ലയില്‍ 84.53 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.27 ശതമാനം വിജയത്തിൽ കുറവുണ്ട്. 2022ൽ 86.80 ശതമാനമായിരുന്നു ജയം. ആകെ 243 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് റെഗുലര്‍ വിഭാഗത്തില്‍ 60,380 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 51,039 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി. ശതമാനക്കണക്കിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് ജില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയത് മലപ്പുറത്താണ്; 4,897 പേർ. ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എ പ്ലസിൽ 614 വിദ്യാർഥികളുടെ വർധനവുണ്ടായി. 2022ൽ 4,283 പേരാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത് കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍സെക്കൻഡറി സ്കൂളും (772) പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി സ്കൂളുമാണ് (730). കല്ലിങ്ങല്പ്പറമ്പിൽ 93.13 ഉം പാലേമേടിൽ 83.70 ഉം ശതമാനമാണ് വിജയം. 13 വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയത്. 2022ൽ 55,359 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 48,054 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയത്.
ജില്ലയിൽ ആറ് കുട്ടികളാണ് 1200 മാർക്ക് നേടിയത്. പള്ളിക്കൽ പുത്തൂർ വി.പി.കെ.എം.എം.എച്ച്.എസ്.എസ് സയൻസ് വിഭാഗത്തിൽ അഫ്നിദ, മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് സയൻസ് വിഭാഗത്തിലെ ഗൗരി കൃഷ്ണൻ, പൊന്നാനി എ.വി.എച്ച്.എസ്.എസ് സയൻസിലെ ടി. ഹരിത്ത്, തേഞ്ഞിപ്പലം സെന്റ് പോൾ എച്ച്.എസ്.എസ് സയൻസിലെ ആര്യ അർച്ചന, തിരുവാലി ജി.എച്ച്.എസ്.എസ് ഹ്യുമാനിറ്റീസിലെ വി. ശ്രേയ രാജ്, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.എസ് ഹ്യൂമാനിറ്റീസിലെ പി.വി. ഷിബ അഫ്ര എന്നിവരാണ് ഫുൾ മാർക്കിന് ഉടമകൾ.
ടെക്നിക്കല്‍ വിഭാഗത്തില്‍ ജില്ലയില്‍നിന്ന് 396 പേര് പരീക്ഷയെഴുതിയതില്‍ 294 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 74.24 ശതമാനമാണ് വിജയം. 18 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. വിജയത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല. 2022ൽ 295 പേര് പരീക്ഷയെഴുതിയതില്‍ 196 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 66 ശതമാനമാണ് വിജയം. നാലുപേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.24 ശതമാനത്തിന്റെ വർധനയാണ് ടെക്നിക്കലിലുണ്ടായത്.
ഓപൺ വിഭാഗത്തിൽ 15,046 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6,880 പേർ ഉപരിപഠനത്തിന് അർഹരായി. 45.73 ശതമാനമാണ് വിജയം. 212 പേർ എ പ്ലസ് നേടി. സംസ്ഥാനത്ത് തന്നെ ഓപൺ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയതും മലപ്പുറത്താണ്. കഴിഞ്ഞ വർഷം 246 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 2022നെ അപേക്ഷിച്ച് വിജയത്തിൽ 2.08 ശതമാനത്തിന്റെ കുറവുണ്ട്. 2022ൽ 47.81 ആണ് വിജയ ശതമാനം.
ജില്ലയിൽ വി.എച്ച്.എസ്.ഇയിൽ 81.90 ശതമാനം വിജയം. 2,741 പേര് പരീക്ഷയെഴുതിയതില്‍ 2,245 പേര് വിജയിച്ചു. വി.എച്ച്.എസ്.എസ് ഗേള്‍സ് പെരിന്തല്‍മണ്ണ, പി.എം.എസ്.എ ചാപ്പനങ്ങാടി, ബി.വൈ.കെ വളവന്നൂര്‍ എന്നീ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. 2022ൽ 2,766 പേര് പരീക്ഷ എഴുതിയതില്‍ 2,279 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 82.39 ആയിരുന്നു വിജയ ശതമാനം. ഇത്തവണ 0.49 ശതമാനത്തിന്റെ നേരിയ കുറവുണ്ട്.
മറ്റ് സ്കൂളുകളുടെ വിജയശതമാനം:
വി.എച്ച്.എസ്.എസ് അരിമ്പ്ര (61.93), തവനൂര്‍ (96.61), വി.എച്ച്.എസ് ആന്‍ഡ് ടി.എച്ച്.എസ് മഞ്ചേരി (84.48), ഫിഷറീസ് താനൂര്‍ (52.81), ചേളാരി (77.97), വേങ്ങര ഗേള്‍സ്(80.11), കൊണ്ടോട്ടി (64.91), നിലമ്പൂര്‍ (96.63), മങ്കട (78.69), ബി.പി. അങ്ങാടി (87.33), കല്പകഞ്ചേരി (87.16), പറവണ്ണ (94.38), മക്കരപ്പറമ്പ് (95.51), ചെട്ടിയാംകിണര്‍ (63.93), പുല്ലാനൂര്‍ (55.56), കീഴുപറമ്പ് (73.79), എടവണ്ണ സീതിഹാജി സ്മാരക സ്കൂള്‍(86.21), ഓമാനൂര്‍ (95.80), നെല്ലിക്കുത്ത് (91.39), വണ്ടൂര്‍ ഗേള്‍സ് (98.33), വേങ്ങര വി.എച്ച്.എസ്.എസ് (80.17), വിവേകാനന്ദ പാലേമാട് (81.03), ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ് കുറ്റിപ്പുറം (86.54).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.