തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സി​ന്റെ റി​പ്പോ​ർ​ട്ട് ത​ള്ളി; വാ​ഹ​നാ​പ​ക​ടം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണം

മ​ല​പ്പു​റം: സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ദൃ​ക്സാ​ക്ഷി​ക​ളു​മി​ല്ലാ​ത്ത വാ​ഹ​നാ​പ​ക​ട കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടാ​ൻ ക​മീ​ഷ​ൻ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വാ​യ റി​ൻ​ഷാ​ദി​ന്റെ പി​താ​വ് പ​ന്താ​ര​ങ്ങാ​ടി പൂ​ക്ക​ത്ത് വീ​ട്ടി​ൽ പി.​കെ. അ​ബ്ദു​ൽ റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ത​ള്ളി നേ​രി​ട്ട് അ​ന്വേ​ഷി​ച്ച ശേ​ഷ​മാ​ണ് ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. ബൈ​ക്കി​ൽ ത​ട്ടി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പി​ക്അ​പ് വാ​നി​ന് സം​ഭ​വ​സ​മ​യം ഇ​ൻ​ഷു​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി. സം​ഭ​വം ന​ട​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി.

പി​ക്അ​പ്പി​ന് ഇ​ൻ​ഷു​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഏ​ജ​ൻ​റ് ക​മീ​ഷ​നെ അ​റി​യി​ച്ചു. മ​രി​ച്ച യു​വാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ചാ​ർ​ജ് ഷീ​റ്റി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ സ​മ​യ​ത്ത് അ​ടു​ത്ത വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ല്ല. അ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ക്അ​പ് ത​ട്ടി​യാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​തെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടും പൊ​ലീ​സ് വ്യാ​ജ സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ചു. ഇ​തി​ൽ പ​ല​രും പി​ക്അ​പ് ഡ്രൈ​വ​റു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Human Rights Commission asks Crime Branch to investigate accident case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.