ഐ.സി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ: കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്​കൂളിന് ഉന്നത വിജയം

കോഡൂർ: ഐ.സി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണയും സമ്പൂർണ്ണ വിജയം നേടി കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്​കൂൾ. 97 ശതമാനം മാർക്കോടെ നജ്ന പി.സി ആദ്യ റാങ്ക് കരസ്​ഥമാക്കിയപ്പോൾ അംന ഷെറിൻ, മുഹമ്മദ് ഷാമിൽ, അജ്മൽ എന്നിവർ 'എ' വൺ  ഗ്രേഡ് നേടി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു.

വിദ്യാർഥികളെ ഐ.സി.ഇ.ടി ചെയർമാൻ സി. ആഷിക്ക്, സെക്രട്ടറി ഡോ. അക്ബർ, ഡയറക്ടർ എ. അഫ്സൽ, പ്രിൻസിപ്പൽ അബ്ദുസമീഹ്, പി.ടി.എ പ്രസിഡൻ്റ് സലീം, ഐ.സി.ഇ.ടി സ്​കൂൾ സ്റ്റാഫ്, മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.

ഐ.സി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ 'എ' വൺ ഗ്രേഡ് നേടിയവർ

1. നജ്ന പി.സി

2. മുഹമ്മദ് ഷാമിൽ

3. അംന ഷെറിൻ

4. അജ്മൽ പി.കെ

Tags:    
News Summary - ICSE tenth level exam Kodur ICET School tops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.