സ​ർ​വി​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ്

പ്ര​സി​ഡ​ന്‍റ് വി.​പി. ദി​നേ​ഷി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക ന​യം മാ​റ്റി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം തി​രി​ച്ചു വ​രാ​ത്ത രീ​തി​യി​ൽ ത​ക​രും -വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക ന​യം മാ​റ്റി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം തി​രി​ച്ചു​വ​രാ​ത്ത രീ​തി​യി​ൽ ത​ക​രു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മ​ല​പ്പു​റ​ത്ത് കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ക്കേ​ണ്ട സ്ഥി​തി വ​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മു​ട​ങ്ങി​യ​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ജീ​വ​ന​ക്കാ​രോ​ട് യാ​തൊ​രു​വി​ധ പ്ര​തി​ബ​ദ്ധ​ത​യും ഇ​ല്ലാ​ത്ത സ​ർ​ക്കാ​ർ ആ​ണ് കേ​ര​ളം ഭ​രി​ച്ചു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി​ഷ്ണു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ച​വ​റ ജ​യ​കു​മാ​ർ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ബാ​ബു​രാ​ജ്, കെ.​പി. അ​ബ്ദു​ൽ മ​ജീ​ദ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ർ​ഖാ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ തോ​മ​സ് ഹെ​ർ​ബി​റ്റ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​പി. ദി​നേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ജി​ല്ല സെ​ക്ര​ട്ട​റി സു​നി​ൽ കാ​ര​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി. ​റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - If the government does not change its economic policy, Kerala will not come back -V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.