സർക്കാർ സാമ്പത്തിക നയം മാറ്റിയില്ലെങ്കിൽ കേരളം തിരിച്ചു വരാത്ത രീതിയിൽ തകരും -വി.ഡി. സതീശൻ
text_fieldsമലപ്പുറം: സർക്കാർ സാമ്പത്തിക നയം മാറ്റിയില്ലെങ്കിൽ കേരളം തിരിച്ചുവരാത്ത രീതിയിൽ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലപ്പുറത്ത് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ട സ്ഥിതി വന്നത് അതീവ ഗുരുതരമാണ്. ജീവനക്കാരുടെ ശമ്പളം ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത് ചെറിയ കാര്യമല്ല. ജീവനക്കാരോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാത്ത സർക്കാർ ആണ് കേരളം ഭരിച്ചുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യാതിഥിയായി.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, കെ.പി. അബ്ദുൽ മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ, സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ദിനേഷ് ഉൾപ്പെടെയുള്ള അസോസിയേഷൻ നേതാക്കൾക്കാണ് യാത്രയയപ്പ് നൽകിയത്. ജില്ല സെക്രട്ടറി സുനിൽ കാരക്കോട് സ്വാഗതവും ട്രഷറർ ബി. റാണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.