അനധികൃത കുഴൽക്കിണർ നിർമാണം തകൃതി; ചലനമില്ലാതെ ഭൂജല വകുപ്പും

മ​ല​പ്പു​റം: ജി​ല്ല​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം വ​ർ​ധി​ക്കു​ന്നു. ​ലൈ​സ​ൻ​സി​ല്ലാ​തെ​യും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളു​പ​യോ​ഗി​ച്ചും മ​റ്റ് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ല​ക്കാ​തെ​യും വ്യാ​പ​ക​മാ​യി കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം തു​ട​രു​ക​യാ​ണ്. ലൈ​സ​ൻ​സി​ല്ലാ​തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി ത​ട​യാ​നും പി​ഴ ഈ​ടാ​ക്കാ​നും ഭൂ​ജ​ല വ​കു​പ്പി​നാ​ണ്​​ അ​ധി​കാ​രം. എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല. ഇ​ത്​ അ​ന​ധി​കൃ​ത ​ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​വ​ർ​ക്കും ഗു​ണ​മാ​വു​ന്നു​ണ്ട്. അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ജി​ല്ല​യു​ടെ ഭൂ​വി​സ്തൃ​തി​യും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ന​യാ​വു​ന്നു​ണ്ടെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം ലൈ​സ​ൻ​സി​ല്ലാ​തെ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ച്ചാ​ൽ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ ഒ​രു​ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​​ക്ക​ണ​മെ​ന്നാ​ണ്. നേ​ര​ത്തേ ഇ​ത്​ 25,000 രൂ​പ​യാ​യി​രു​ന്നു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന നി​ര​വ​ധി സം​ഘ​ങ്ങ​ൾ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​രം​ഗ​ത്ത്​ ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്.

വി​ല കു​റ​ച്ച്​ ന​ൽ​കി ക​രാ​റു​ക​ൾ ഏ​റ്റെ​ടു​ത്ത്​​ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച്​ പോ​കു​ന്ന ഇ​വ​ർ പി​ന്നീ​ട്​ വ​രു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​റി​ല്ല. പെ​ട്ടെ​ന്നു​ത​ന്നെ പൊ​ട്ടി​പ്പോ​കു​ന്ന പൈ​പ്പു​ക​ൾ​മൂ​ലം പ​ല കു​ഴ​ൽ​ക്കി​ണ​റി​ലും വേ​ഗ​ത്തി​ൽ ച​ളി നി​റ​യു​ന്ന​താ​യും കാ​ല​ക്ര​മേ​ണ ന​ശി​ച്ചു​പോ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളും

സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഐ.​എ​സ്.​ഐ മാ​ർ​ക്കു​ള്ള പൈ​പ്പു​ക​ളാ​ണ് കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ആ​റു​മീ​റ്റ​ർ നീ​ള​മു​ള്ള ഐ.​എ​സ്.​ഐ മാ​ർ​ക്കു​ള്ള പി.​വി.​സി കേ​യ്സി​ങ് പൈ​പ്പു​ക​ൾ​ക്ക് ശ​രാ​ശ​രി 4000 രൂ​പ​വ​രെ വി​ല​യു​ണ്ട്. എ​ന്നാ​ൽ, ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​താ​ക്ക​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 2000 രൂ​പ​ക്ക്​ താ​ഴെ ല​ഭി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പി.​വി.​സി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​ര​മു​ണ്ട്.

ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ പെ​പ്പി​ട്ട്​ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​റ്റി​യ സം​ഭ​വ​ങ്ങ​ളം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ണു​മ്പോ​ൾ ഒ​രു​പോ​ലെ​യു​ള്ള പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച്‌, ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ച്ചു​കൊ​ണ്ടാ​ണ്‌ പ​ല ഏ​ജ​ൻ​സി​ക​ളും നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന്​ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

പ​രാ​തി ന​ൽ​കി

അ​ന​ധി​കൃ​ത റി​ഗ്ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം ത​ട​യാ​ൻ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റി​ഗ്​ ഓ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ക​ല​ക്ട​ർ, ഭൂ​ജ​ല വ​കു​പ്പ്​ ജി​ല്ല ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്തം ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി വി​ശ​ദ​മാ​ക്കി ഭൂ​ജ​ല വ​കു​പ്പ്​ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വ് ഔ​ദ്യോ​ഗി​ക​മാ​യി​ ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭൂ​ജ​ല വ​കു​പ്പ്​ ജി​ല്ല ഓ​ഫി​സ​ർ അ​നി​ത നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Illegal construction of borewells; Ground water department without movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.