പെരിന്തൽമണ്ണ: നിരവധി സ്വകാര്യ ആശുപത്രികളുള്ള നഗരത്തിലെ സർക്കാർ ആതുരാലയത്തോട് മാറിമാറി വന്ന സർക്കാറുകളും എം.എൽ.എമാരും തുടർന്ന അവഗണന ഏറ്റവും തിരിച്ചടിയാവുന്നത് പ്രതിസന്ധികാലത്ത്. ജില്ല ആശുപത്രിയായിട്ടും ഒരു വെൻറിലേറ്റർ പോലുമിവിടെയില്ല. 177 ബെഡാണ് സർക്കാർ കണക്കിൽ. ആശുപത്രി വാർഡുകളിൽ ബെഡുകളുടെ എണ്ണം 242. ചില ഘട്ടങ്ങളിൽ 300 രോഗികളെ വരെ കിടത്തിച്ചികിത്സിക്കാറുണ്ട്. ആവശ്യമുള്ളതിെൻറ പകുതിയാണ് ഇവിടത്തെ നഴ്സിങ് ഒാഫിസർമാരുടെ സെ്റ്റാഫ് നഴ്സ്) എണ്ണം. സ്ഥിരം തസ്തിക 26, താൽക്കാലികക്കാർ അഞ്ച്, എൻ.എച്ച്.എം വഴി 10 എന്നിങ്ങനെ 41 പേർ. എട്ട് ഹെഡ് നഴ്സുമാരുണ്ട്. സ്റ്റാഫ് നഴ്സുമാരിൽ മുതിർന്നവർക്ക് ഹെഡ് നഴ്സിെൻറ ജോലി നൽകിയാണ് ആശുപത്രി മുന്നോട്ട് പോവുന്നത്. 15 ശതമാനം പേർ പലതരത്തിലുള്ള അവധിയിലായിരിക്കും. നാല് ബെഡിന് ഒന്ന്, പ്രസവ മുറിയിൽ ഒരു കോട്ടിന് രണ്ട്, ഐ.സിയുവിൽ ഒരു ബെഡിന് രണ്ട് എന്നിങ്ങനെയാണ് ചട്ടപ്രകാരം വേണ്ടത്.
18 നഴ്സിങ് അസിസ്റ്റൻറും പത്ത് ശുചീകരണ ജീവനക്കാരുമാണ്. പലപ്പോഴായി ഈ തസ്തികകകൾ കൂട്ടാൻ അപേക്ഷയും ആവശ്യവും ആരോഗ്യ വകുപ്പ് വഴി സർക്കാറിലേക്ക് എത്തിയാലും ഇടക്ക് വെട്ടിക്കളയുകയായിരുന്നു. പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് നടുവിൽ സാധാരണക്കാർക്ക് ആശ്രയിക്കാനുള്ള ആതുരാലയത്തിൽ നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം താലൂക്ക് ആശുപത്രിയായിരുന്ന കാലത്തേതാണ്. 177 ബെഡല്ല, 242 ആണ് നിലവിലുള്ളതെങ്കിൽ അതിന് ആനുപാതികമായാണ് തസ്തിക സൃഷ്ടിക്കേണ്ടത്. പത്തുവർഷമായി 242 പേരെ കിടത്തിച്ചികിത്സിക്കുന്നുണ്ട്.
ജില്ല ആശുപത്രിയാക്കി ഏഴുവർഷം മുമ്പാണ് ഉയർത്തിയത്. ആശുപത്രി നിയന്ത്രണം ജില്ല പഞ്ചായത്തിനും സംസ്ഥാന ഭരണം ഇടതുപക്ഷത്തിെൻറ പക്കലായതും ആശുപത്രി വികസനം മുരടിച്ചു. യു.ഡി.എഫ് ഭരണത്തിലും ജില്ല ആശുപത്രിയോട് വലിയ അവഗണനയായിരുന്നു. ഫണ്ട് അനുവദിക്കുന്നതിനപ്പുറം കിടക്കകളുടെ എണ്ണം കൂട്ടുകയും തസ്തിക സൃഷ്ടിക്കുകയും വേണം. അതിനു മാത്രം സർക്കാർ ചെവികൊടുക്കില്ല. കിടക്കകളുടെ എണ്ണം നോക്കിയാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുക. സംസ്ഥാനത്തെ മറ്റു ജില്ല ആശുപത്രികളിൽ വന്ന സൗകര്യങ്ങളും ഫണ്ടും തസ്തികയും നൽകാത അവഗണിക്കുകായിരുന്നു ഇതുവരെ. കഴിഞ്ഞ അഞ്ചുവർഷം ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എയുടെ ഇടപെടലും ചടങ്ങ് മാത്രമായിരുന്നു.
കോവിഡ് ഡ്യൂട്ടിക്കാർക്ക് സൗകര്യം ഏർപ്പെടുത്തുന്നില്ല
പെരിന്തൽമണ്ണ: യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സക്ക് സൗകര്യങ്ങൾ ഒരുക്കുമ്പോൾ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയുള്ള നഴ്സുമാർക്ക് വേണ്ട സൗകര്യം ഒരുക്കുന്നില്ല.
ന്യായമായ ശമ്പളം, താമസം, ഭക്ഷണം എന്നിവയാണ് വേണ്ടത്. മൂന്നു ദിവസം മുമ്പ് ജില്ല ആശുപത്രി എച്ച്.എം.സിയിൽ വിഷയം ചർച്ച ചെയ്തതല്ലാതെ പരിഹാരത്തിന് വഴിയുണ്ടായില്ല. എൻ.എച്ച്.എം പദ്ധതിയിൽ 32 സ്റ്റാഫ് നഴ്സുമാരെ നിയമിക്കാൻ അനുമതിയുണ്ടായിട്ടും 23 പേരേ വന്നുള്ളൂ. അതിൽ ചിലർ മടങ്ങി. മറ്റു സ്ഥലങ്ങളിൽ ചെയ്തത് പോലെ ഭക്ഷണം, താമസം, അധിക വേതനം എന്നിവ ഉറപ്പാക്കാനായി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ജില്ല പഞ്ചായത്തോ കേന്ദ്രം നിൽക്കുന്ന നഗരസഭയോ നടത്തിയില്ല. ആശുപത്രി പേ വാർഡ് താൽക്കാലികമായി താൽക്കാലിക നഴ്സുമാർക്ക് തുറന്നുനൽകിയത് എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.