മലപ്പുറം: നഗരസഭയില്‍ മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നഗരസഭ ചെയര്മാന് മുജീബ് കാടേരി. വാര്‍ഷിക പദ്ധതി വഴി ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കുള്ള ബയോഗ്യാസ് പ്ലാൻറ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നഗരവികസന പ്രക്രിയയില്‍ വികസനത്തോടൊപ്പം തുല്യപരിഗണന നല്‍കേണ്ട മുഖ്യവിഷയമാണ് മാലിന്യ നിർമാര്‍ജനമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്പേഴ്സന് കൊന്നോല ഫൗസിയ കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. സക്കീര്‍ ഹുസൈന്, പി.കെ. അബ്ദുല്‍ ഹക്കീം, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്, നഗരസഭ സെക്രട്ടറി എം. ജോബിന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മുഹമ്മദ് ഇഖ്ബാല്‍, റവന്യു ഇന്‍സ്പെക്ടര്‍ ശശിധരന് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.