മഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിലും പെരുന്നാൾ പ്രമാണിച്ചും വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരം മലപ്പുറം നഗരസഭ പ്രദേശത്തെ സൂപ്പർ മാർക്കറ്റ്, പലചരക്ക് കട, പച്ചക്കറി, ഇറച്ചി മാർക്കറ്റ് എന്നിവിടങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും റേഷൻ കടകളിലും മഞ്ചേരിയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി.
23ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 13ഓളം സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാതെയും അന്യായമായി വില ഈടാക്കുന്നതും സ്റ്റോക്കിൽ വ്യത്യാസം ഉള്ളതും കണ്ടെത്തി. ക്രമക്കേടുകളുടെ പരിശോധന റിപ്പോർട്ട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിനെതിരെയും ആശുപത്രി പരിസരത്ത് ഭക്ഷ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. റേഷനിങ് ഇൻസ്പെക്ടർമാരായ വി. മോഹനൻ, കെ.പി. അബ്ദുൽ നാസർ, പി. പ്രദീപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.