ബ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും നി​യ​മ ലം​ഘ​ന​ത്തി​നും കേ​സ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ റോ​ഡ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ​യും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി നി​ര​ത്തു​ക​ളി​ലോ​ടു​ന്ന ബ​സു​ക​ളി​ൽ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളും ബ​സ് സ്​​റ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 498 ബ​സു​ക​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റ്റി​പ്പു​റ​ത്ത് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഒ​രു ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടാ​തെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വി​വി​ധ റോ​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി​വൈ.​എ​സ്.​പി​മാ​ർ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, എ​സ്.​ഐ​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​നാം​ഗ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​ന്ന​താ​ണെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.  

Tags:    
News Summary - Inspection of buses; Case for alcohol and violation of rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.