നിലമ്പൂര്‍: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ഹൃദയാഘാതം വന്ന് മരിച്ച സൈനികന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്ത് മേലെ വീട്ടില്‍ സുരേഷ്-അമൃത ദമ്പതികളുടെ മകന് എം.എസ്. ജയമോന്റെ സംസ്കാരമാണ് നിലമ്പൂർ നഗരസഭ വാതക ശ്മശാനത്തില്‍ നടന്നത്. ആര്‍മി സര്‍വിസ് കോറില്‍ നായ്ക്ക് ആയിരുന്നു. രണ്ടുമാസത്തെ രോഗാവധിയിലായിരുന്നു ജയമോന്. മേയ് രണ്ടിന് മംഗള എക്സ്പ്രസിലാണ് ലഖ്നോവിലേക്ക് പിതാവിനും ബന്ധുക്കൾക്കുമൊപ്പം മടങ്ങിയത്.
മംഗലാപുരത്തിന് സമീപം സൂറത്കലില് എത്തിയപ്പോള്‍ ഹൃദയാഘാതമുണ്ടായി. ഉടൻ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30ന് നാട്ടിലെത്തിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ, നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണണന്‍, പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്, വിമുക്തഭടന്മാരുടെ കൂട്ടായ്മയായ നിലമ്പൂര്‍ വെറ്ററന്‍സ് അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.