മലപ്പുറം: കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. കോട്ടപ്പടി, മച്ചിങ്ങൽ, കുന്നുമ്മൽ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ പൊലീസ് ഉച്ച മുതൽ രാത്രി വരെ വാഹന പരിശോധന നടത്തി. മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തും റെയിൽവേ സ്റ്റേഷനുകളിലും ഡോഗ് സ്ക്വാഡ് അടക്കമുള്ള പൊലീസ് സന്നാഹമാണ് പരിശോധനക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.