കാളികാവ്: ആക്രിക്കടയിൽനിന്ന് പെറുക്കിയെടുത്ത യന്ത്രഭാഗങ്ങൾ ചേർത്ത് പത്താം ക്ലാസുകാരൻ നിർമിച്ചത് പെട്രോളിൽ ഓടുന്ന ഒന്നാന്തരം ബൈക്ക്. കുഞ്ഞുബുദ്ധിയിൽ ഉദിച്ച ആശയം കഠിനശ്രമത്തിനൊടുവിൽ സാധിച്ചെടുത്ത ആവേശത്തിലാണ് ആമപ്പൊയിലിനടുത്ത കുറുപ്പത്ത് അശ്വിൻ രാജ്.
യന്ത്രങ്ങളുടെ നിർമാണരീതി കണ്ടുപഠിച്ചിരുന്ന അശ്വിന് വേണ്ട സൗകര്യം പിതാവ് ഒരുക്കിക്കൊടുത്തു. ഇതിലൂടെ ആദ്യം നിർമിച്ചത് ഒരു കാടുവെട്ട് യന്ത്രമായിരുന്നു. ആക്രിക്കടയിൽനിന്ന് ലഭിച്ച യന്ത്രഭാഗങ്ങൾ പലതും രൂപമാറ്റം വരുത്തിയും മറ്റും തയാറാക്കാൻ ഒട്ടേറെ ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോൾ നിർമിച്ച മോട്ടോർ സൈക്കിളിൽ പഴയ ബൈക്കിെൻറ ഉപേക്ഷിച്ച എൻജിനാണ് ഉപയോഗിച്ചത്.
ഇരുമ്പുപൈപ്പുകൾ പാകത്തിന് മുറിച്ചെടുത്ത് വെൽഡ് ചെയ്ത് െഫ്രയിം നിർമിച്ചതും സ്വന്തം നിലയിലാണ്. എൻജിനിലേക്കുള്ള പെട്രോൾ കുപ്പിയിൽ കെട്ടിത്തൂക്കിയാണ് ഉപയോഗിക്കുന്നത്. അശ്വിൻ നിർമിച്ചത് കുഞ്ഞു വണ്ടിയായതിനാൽ മറ്റു വണ്ടികളുടെ പെട്രോൾ ടാങ്ക് ഘടിപ്പിക്കാൻ വലുപ്പമില്ല. ഇനി എണ്ണ ടാങ്ക് സ്വയം നിർമിക്കാനുള്ള ശ്രമത്തിലാണ്. ഹോട്ടൽ ജോലിക്കാരനായ കുറുപ്പൻ വീട്ടിൽ ബാബുരാജിെൻറയും വിജിതയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.