കാളികാവ്: പുറ്റമണ്ണ കവലയിൽ പന്നിക്കൂട്ടമിറങ്ങി. വണ്ടൂർ- കാളികാവ് റോഡിലാണ് പന്നികൾ ഒന്നിച്ച് ‘നാട് കാണാ’നിറങ്ങിയത്. കാട്ടുപന്നിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോരം. കൃഷിയിടങ്ങളിൽ മാത്രമല്ല പ്രധാന പാതയോരങ്ങളിലും അങ്ങാടികളിലുമെല്ലാം പകലടക്കം കാട്ടുപന്നികളുടെ സാന്നിധ്യമുണ്ട്. ആളുകളെ ആക്രമിക്കുകയും കടകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന പന്നിക്കൂട്ടം തെരുവ് നായ്ക്കളേക്കാൾ ശല്യമായി തീർന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി പുറ്റമണ്ണ കവലയിൽ പന്നിക്കൂട്ടം തമ്പടിച്ചു. അഞ്ചച്ചവിടി മൂച്ചിക്കലിലും ശല്യമുണ്ടായി. രണ്ടു കടകളിൽ കയറി നാശനഷ്ടം വരുത്തി. കൂടുകൾ തകർത്ത് കോഴികളെ കൊല്ലുന്നുമുണ്ട്. വനം-വന്യജീവി വകുപ്പിന്റെ അനുമതിയോടെ കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലുന്നുണ്ട്. ക്രമാതീതമായി പെരുകിയിട്ടുള്ളതിനാൽ നാട്ടിലിറങ്ങിയ പന്നികളെ പെട്ടെന്ന് ഇല്ലാതാക്കാൻ കഴിയില്ല എന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.