പൂങ്ങോട് കുഴിപ്പുള്ളി തൊടിക രാജൻ^ഇന്ദിര ദമ്പതികളുടെ കുടുംബത്തിന് നിർമിച്ചു നൽകിയ വീട്

ഓണസമ്മാനമായി രാജനും ഇന്ദിരക്കും വീട്

കാളികാവ്: പൂങ്ങോട് ചേരങ്കോട് കുഴിപ്പുള്ളി തൊടിക രാജൻ^ഇന്ദിര ദമ്പതികളുടെ കുടുംബത്തിന് അന്തിയുറങ്ങാൻ വീടായി. എ.പി അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പൂങ്ങോട് കോൺഗ്രസ്​ കമ്മിറ്റിയാണ് വീടിനുള്ള തുക കണ്ടെത്തിയത്. വീടി​െൻറ താക്കോൽദാനം ബുധനാഴ്ച എം.എൽ.എ നിർവഹിച്ചു.

കഴിഞ്ഞ വർഷം ചേരങ്കോട് കോളനിയിൽ ദുരന്തം സംഭവിച്ച വീട് സന്ദർശിക്കാൻ എം.എൽ.എ എത്തിയിരുന്നു. അതിനിടെയാണ് തൊട്ടടുത്ത് ചോർന്നൊലിക്കുന്ന ഒരു ഷെഡിൽ രാജ​െൻറ കുടുംബം കഴിയുന്നത് കണ്ടത്. കുടുംബത്തെ സന്ദർശിച്ച എം.എൽ.എ, ഒരു വർഷത്തിനുള്ളിൽ അവർക്ക് പുതിയ വീട് നിർമിച്ചു നൽകാമെന്ന് വാക്കു കൊടുത്തിരുന്നു.

തുടർന്ന് പൂങ്ങോട് കോൺഗ്രസ്​ കമ്മിറ്റിയെ ഉത്തരവാദിത്തമേൽപ്പിച്ചു. എം.എൽ.എയുടെ സഹായത്തോടെ ഏഴു ലക്ഷം രുപയോളം ചെലവഴിച്ചാണ് വീട് നിർമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടുംബം പായസം വിളമ്പി എം.എൽ.എയെയും നാട്ടുകാരെയും സൽക്കരിച്ചു. കുരിക്കൾ ഫൈസൽ, കുറ്റീരി യൂസുഫ്, കെ. പ്രഭാകരൻ, കെ. സുകുമാരൻ, എൻ.കെ. സൈതലവി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - A Home to Indira and Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.