കാളികാവ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഫര്‍ണിച്ചര്‍ തൊഴിലാളിയായ ബൈക്ക് യാത്രികന് പരിക്ക്. മഞ്ഞപ്പെട്ടി വട്ടപ്പറമ്പില്‍ സിറാജുദ്ദീനാണ് (32) പരിക്കേറ്റത്. മമ്പാട്ടുമൂല- വണ്ടൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി 9.30ഒാടെ മഞ്ഞപ്പെട്ടി വലിയപള്ളിക്ക് സമീപത്തെത്തിയപ്പോള്‍ സിറാജുദ്ദീന് സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് വീണുണ്ടായ അപകടത്തില്‍ തോളെല്ല്, നട്ടെല്ല് എന്നിവക്ക് പൊട്ടലും തലക്ക് ക്ഷതവും സംഭവിച്ചു. തുടര്‍ന്ന് വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
കൃഷിനാശം വരുത്തുന്നത് ഉള്‍പ്പെടെ പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചെല്ലക്കൊടിയിലെ ബൈക്ക് യാത്രക്കാരനായ ടാപ്പിങ് തൊഴിലാളിയെ കാട്ടുപന്നി ഇടിച്ച് പരിക്കേൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.