കാളികാവ്: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതിയായി മുത്തം തണ്ട് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയായി ഗതാഗതം സാധ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ വേർതിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻ പടി മുത്തം തണ്ടിലാണ് വി.സി.ബി കം ബ്രിഡ്ജ് നിർമിക്കുന്നത്.
നിർമാണം പൂർത്തിയായാൽ മാളിയേക്കൽ ഭാഗത്ത് നിന്നുള്ളവർക്ക് കാളികാവ്- വണ്ടൂർ ഭാഗത്തേക്ക് ദൂരം വളരെ ചുരുങ്ങുകയും വരൾച്ചക്ക് പരിഹാരമാവുകയും ചെയ്യും. നേരത്തെ ഇവിടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് നടപ്പാലമുണ്ടായിരുന്നു. 2019ലെ പ്രളയത്തിൽ അത് ഒലിച്ചുപോയി. അതോടെ കാൽനടയും പാടെ മുടങ്ങി. പിന്നീട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടൽ ലക്ഷ്യം കണ്ടു.തുടർന്ന് സ്ഥലം പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് സാങ്കേതികത്വം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു.
എന്നാൽ, ജില്ല പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടാണ് പിന്നീട് പദ്ധതി യാഥാർഥ്യമാക്കിയത്. സ്ലാബ് വാർപ്പ് കഴിഞ്ഞാൽ അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിക്കും. അടുത്ത കാലവർഷം തുടങ്ങുന്നതിന്റെ മുമ്പ് നിർമാണം പൂർത്തിയാക്കി ഗതാഗതം തുടങ്ങാനുള്ള ശ്രമത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.