കാളികാവ്: കാൽനൂറ്റാണ്ട് മുമ്പ് കൂടെ പഠിച്ച സഹപാഠിക്ക് വീടൊരുക്കി നൽകി ചങ്ങാതിക്കൂട്ടം. പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1983--84 ബാച്ചിലെ വിദ്യാർഥികളാണ് കൂടെ പഠിച്ച കൂട്ടുകാരിയുടെ വീട് താമസയോഗ്യമാക്കിയത്. മികച്ച മാർക്ക് നേടിയിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങൾക്കിടെ അവരുടെ തുടർ പഠനം നിലച്ചു.
വീടിെൻറ ശോച്യാവസ്ഥ മനസ്സിലാക്കിയ കൂട്ടുകാർ ഓട്ടക്കല്ലൻ സിറാജിനെ ചെയർമാനായും പി.പി. സക്കീർ ബാബുവിനെ കൺവീനറായും സുബ്രഹ്മണ്യൻ തട്ടാൻപടി, യു.പി. ഗഫൂർ, എം. ജാഫർ അലി, ബാബു തോമസ്, ഒ.പി. സിദ്ദീഖ്, എൻ.എം. ജോൺ, പുൽപ്പാടൻ ഹസ്ന എന്നിവർ ഭാരവാഹികളായും കമ്മിറ്റി രൂപവത്കരിച്ചു. 1983-84 ബാച്ചിലെ എസ്.എസ്.എൽ.സി ഗ്രൂപ്പിലെ 84 പേർ ചേർന്ന് സംഭരിച്ച 2,25,000 രൂപ ചെലവിൽ വീട് പുതുക്കിപ്പണിതു. താക്കോൽ കൈമാറി ലഘുവായ ഗൃഹപ്രവേശ ചടങ്ങും സംഘടിപ്പിച്ചു. വീടിെൻറ താക്കോൽ വാർഡ് അംഗം ഷാനി ബഷീറും കൂട്ടുകാരും ചേർന്ന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.