കാളികാവ്: സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഒബ്സർവേഷൻ വാർഡ് നിർമാണത്തിൽ അപാകതയെന്ന് ആരോപണം. മേൽക്കൂരയുടെ പ്രവൃത്തി പൂർത്തിയായതോടെ വാർഡ് വൻതോതിൽ ചോർന്നൊലിക്കുകയാണ്. അടുത്തിടെ നിർമാണം പൂർത്തിയായ 10 ബെഡുകളുള്ള ഒബ്സർവേഷൻ വാർഡാണ് ചോർന്നൊലിക്കുന്നത്. ആശുപത്രിയുടെ പെയിൻറിങ് ഉൾപ്പെടെ 35 ലക്ഷം രൂപ എൻ.എച്ച്.എം ഫണ്ടിൽനിന്ന് അനുവദിച്ചാണ് ഒ.പി വിഭാഗത്തിലെ ഒബ്സർവേഷൻ വാർഡ് നിർമിച്ചത്.
വാർഡിന്റെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഇതിന് മുമ്പേതന്നെ മേൽക്കൂരയിൽനിന്ന് ചോർച്ചക്കുപുറമേ മേൽക്കൂരയിൽനിന്ന് വെള്ളം പുറത്തേക്ക് വരുന്ന പാത്തിയിൽനിന്നും ജനലുകൾ വഴി വാർഡിനുള്ളിലേക്ക് വെള്ളം വരുന്നുണ്ട്.
ബാത്ത് റൂമിന്റെ ഭാഗത്ത് മഴപെയ്താൽ വെള്ളം ഉള്ളിലേക്ക് എത്തുന്നുണ്ട്. ഒബ്സർവേഷൻ വാർഡ് രോഗികൾക്ക് ഉപയോഗിക്കാനാവുന്ന വിധം പണി പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ചോർച്ച കാരണമാണ് വാർഡ് ഉപയോഗിക്കാത്തത്.
പണിപൂർത്തിയായി ദിവസങ്ങളായെങ്കിലും ഇതുവരെയായി അപാകതകൾ പരിഹരിക്കുന്നതിനോ ചോർച്ചകൾ മാറ്റുന്നതിനോ നടപടിയായിട്ടില്ലെന്ന പരാതി ഉയർന്നു.
ബില്ല് പൂർണമായും കരാറുകാരന് കൈമാറിയിട്ടില്ലെന്നും ചോർച്ചകളും അപാകതകളും ഉടൻ പരിഹരിക്കുമെന്നുമാണ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.