ചോ​ക്കാ​ട് ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി സ്ഥ​ല​ത്തി​ന്‍റെ രേ​ഖ മ​മ്പാ​ട്ടു​മൂ​ല ഏ​രി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ എ.​പി. അ​നി​ൽ കു​മാ​ർ എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു

ചോക്കാട് ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് 30 ലക്ഷം അനുവദിച്ചു -എം.എൽ.എ

കാളികാവ്: മമ്പാട്ടുമൂല ഏരിയ പ്രവാസി കൂട്ടായ്മ ചോക്കാട് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് ഏഴ് സെൻറ് സ്ഥലം നൽകി. എ.പി. അനിൽ കുമാർ എം.എൽ.എക്ക് സ്ഥലത്തിന്‍റെ ആധാരം കൈമാറി. 30 ലക്ഷം രൂപ ഹോമിയോ ആശുപത്രി നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചതായും എം.എൽ.എ പ്രഖ്യാപിച്ചു. 13 സെൻറ് സ്ഥലം പ്രവാസി കൂട്ടായ്മയുടെ കൈവശമുണ്ട്. ഇതിൽ ഏഴു സെൻറ് സ്ഥലമാണ് ഹോമിയോ ആശുപത്രിക്ക് സൗജന്യമായി നൽകിയത്.

ചോക്കാട് അങ്ങാടിയിൽ വാടക കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. ഇനിയും മറ്റു സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകാനുള്ള സന്നദ്ധയും പ്രവാസി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചൂരപ്പിലാൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മാഈൽ മൂത്തേടം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റഊഫ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അറക്കൽ സക്കീർ ഹുസൈൻ, നീലാമ്പ്ര സിറാജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ മറ്റത്തൂർ, ബിന്ദു, സലാം മമ്പാട്ടുമൂല തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Chokkad Govt. 30 lakh allotted for Homoeo Hospital building - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.