കാളികാവ്: ഡെങ്കിപ്പനി കണ്ടെത്തിയ അടക്കാകുണ്ടിൽ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ല വെട്രെൽ കൺട്രോൾ യൂനിറ്റിലെ ഫീൽഡ് അസി. കെ.പ്രസാദ്, ഇൻസെക്ട് കൺട്രോളർ നാരായണൻ, ഫീൽഡ് വർക്കർമാരായ കെ.രാഗിണി, കെ.ഷീബ, എം.സി. യേശുദാസ്, പി.ശങ്കരൻ, സി.ജി, ബിനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പട്ടാണിത്തരിശ് കോളനി, എഴുപതേക്കർ, ചേരുകളുമ്പ് ഭാഗങ്ങൾ സന്ദർശിച്ചു.
അടക്കാകുണ്ട് പ്രദേശത്ത് ആറ് പേർക്കും ചെങ്കോട് വാർഡിൽ ഒരാൾക്കുമാണ് രോഗമുള്ളത്. വിദഗ്ധ സംഘത്തോടൊപ്പം കാളികാവ് സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ബോധവവൽകരണ പ്രവർത്തനങ്ങൾ നടത്തിയത്. ആശാവർക്കർമാരും പങ്കെടുത്തു.
തോട്ടം മേഖലയോട് ചേർന്ന ഭാഗങ്ങളിലാണ് ഡെങ്കി രോഗം പടരുന്നത്. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരുന്നതായും വീടുകളിലും മറ്റുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. മെഡിക്കൽ ഓഫിസർ പി.യു. നജീബ്, ഹെൽത്ത് ഇൻസ്പെക്ടർ എം. മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.