കാളികാവ്: ചോക്കാട് മാളിയേക്കൽ ജി.യു.പി സ്കൂൾ പ്രീ പ്രൈമറി കെട്ടിടത്തിലേക്ക് കോണിപ്പടികൾ പണിതു. മുകളിലെ നില പണിതിട്ടും കോണിപ്പടി നിർമിക്കാത്തത് ഏറെ വിവാദമായിരുന്നു. ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചും നാട്ടുകാരിൽനിന്ന് പിരിവെടുത്തും ഉണ്ടാക്കിയ നാല് ലക്ഷവും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ച് ലക്ഷത്തോളം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിലേക്ക് കയറാൻ കോണി പണിതിരുന്നില്ല. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോണി ഇല്ലാതെയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് കോണി എസ്റ്റിമേറ്റിൽനിന്ന് ഒഴിവാക്കിയത്. സംഭവം വിവാദമായതോടെ ചീഫ് എൻജിനീയറും പ്രിൻസിപ്പൽ സെക്രട്ടറിയും ഉൾപ്പെടെ ഗ്രാമപഞ്ചായത്തിനോട് വിശദീകരണം തേടിയിരുന്നു.
കെട്ടിടത്തിന്റെ വൈദ്യുതീകരണവും േഫ്ലാറിങ്ങും പെയിന്റിങ്ങും ഉൾെപ്പടെ പുതിയ പദ്ധതികൾ വെച്ച് ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളും. സ്കൂളിന് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.