കാളികാവ്: മൊബൈൽഫോൺ സംവിധാനങ്ങളും ഇൻറർനെറ്റും സജീവമാകുന്നതിന് മുമ്പ് കാളികാവ് മേഖലയിലെ ജനങ്ങൾക്ക് വിവിധ പ്രദേശങ്ങളുമായും പുറംരാജ്യങ്ങളുമായെല്ലാം ബന്ധപ്പെടുന്നതിന് ആശ്രയമായിരുന്ന പോസ്റ്റ്മാൻ ബാലേട്ടൻ ഓർമയായി. കടൽകടന്നും പുറംനാടുകളിൽ നിന്നുമെല്ലാം എത്തുന്ന കത്തുകൾ ബാലകൃഷ്ണൻ എന്ന ബാലേട്ടനിലൂടെയായിരുന്നു ഒരു കാലത്ത് വീടുകളിലെത്തിയിരുന്നത്.
പ്രവാസ ജീവിതത്തിെൻറ വിഹ്വലതകൾ കുറിച്ചിടുന്ന എഴുത്തുകൾ ഒട്ടും കാലവിളംബം വരാതെ കൃത്യമായി എത്തിച്ച് കൊണ്ടിരുന്നു. സൈക്കിൾ പോലും ഉപയോഗിക്കാതെ കാൽനടയായിട്ടായിരുന്നു തപാൽ ഉരുപ്പടികൾ എത്തിച്ചിരുന്നത്. കണാരൻപടിയിലെ വീട്ടിൽനിന്ന് രാവിലെ പോസ്റ്റ് ഓഫിസിലെത്തിയാൽ പിന്നീട് അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല.
കാക്കി യൂനിഫോമണിഞ്ഞ് സുസ്മേരവദനായി കത്ത്കെട്ടുമായി നടന്നുനീങ്ങുന്ന ബാലേട്ടൻ തലമുറകൾക്ക് മറക്കാനാവാത്ത ഓർമയാണ്. വിരമിച്ചശേഷവും സ്നേഹവും സൗഹൃദവും മറക്കാത്ത ബാലേട്ടനെ അതുകൊണ്ടുതന്നെ നാട്ടുകാർക്കും ഓർമകളിൽനിന്ന് എളുപ്പം പറിച്ചെറിയാനാവില്ല, കത്തുകളിൽ പുരണ്ട അച്ചടിമഷിപോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.