കാളികാവ്: മലയോരപാത നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിനൊപ്പം കാളികാവിൽ നടപ്പാത നിർമാണവും നീളുന്നത് ജനങ്ങളുടെ ദുരിതം കൂട്ടുന്നു. അരിമണൽ മുതൽ-കാളികാവ് ബ്ലോക്ക് വരെയുള്ള ഭാഗത്താണ് അഴുക്കുചാലിന്റെ വശങ്ങളിലെ നടപാത മൂടാത്തത് അപകടം സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ചെങ്കോട് ഭാഗത്ത് ചാലിൽ വീണ് യുവാവിന് കാലിന് ഗുരുതര പരിക്കേറ്റു.
കാളികാവ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തും മൂടാത്ത ചാലിൽ വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കരാറുകാരൻ പ്രവൃത്തി വൈകിപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. 18 മാസം കൊണ്ട് തീരേണ്ട പ്രവൃത്തി രണ്ടുവർഷം പിന്നിട്ടിട്ടും നീളുകയാണ്. കരുവാരകുണ്ട് ഭാഗത്ത് ടാറിങ് തുടങ്ങിയിട്ടുണ്ട്. അതേസമയം, കാളികാവ് ഭാഗത്ത് പ്രവൃത്തി എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. ജൂണിനുമുമ്പ് പ്രവൃത്തി തീർന്നില്ലെങ്കിൽ നാട്ടുകാരും യാത്രക്കാരും കൂടുതൽ ദുരിതത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.